Connect with us

fact check

FACT CHECK: ക്രിസ്മസ് ആഘോഷത്തിന് തേജസ് ട്രെയിന്‍ റെയില്‍വേ അണിയിച്ചൊരുക്കിയോ?

സത്യാവസ്ഥ അറിയാം:

Published

|

Last Updated

ക്രിസ്മസ് ആഘോഷത്തിന് വേണ്ടി റെയില്‍വേ മന്ത്രാലയം ട്രെയിന്‍ അണിയിച്ചൊരുക്കി സര്‍വീസ് നടത്തിയെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ക്രിസ്മസ് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രചാരണം. സത്യാവസ്ഥ അറിയാം:

പ്രചാരണം : ഇന്ത്യയിലെ അര്‍ധ അതിവേഗ ആഡംബര ട്രെയിന്‍ ആയ തേജസ് എക്‌സ്പ്രസ് ക്രിസ്മസ് ആഘോഷിക്കുന്ന ദൃശ്യമാണിത്. മുംബൈ- ഗോവ പാതയില്‍ ഓടുന്ന തേജസ് എക്‌സ്പ്രസ് ആണ് എല്‍ ഇ ഡി ലൈറ്റുകള്‍ വെച്ച് അലങ്കരിച്ചത്. പ്രകാശപൂരിതമായിട്ടായിരുന്നു ഈ ട്രെയിന്‍ ഓടിച്ചത്. ഇതിന്റെ 45 സെക്കന്‍ഡ് വരുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

വസ്തുത : സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ദൃശ്യമാണ് ഇന്ത്യയിലേതെന്ന തരത്തില്‍ പ്രചരിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ചാണ് ഇംഗ്ലണ്ടില്‍ ഇത്തരമൊരു ട്രെയിന്‍ അണിയിച്ചൊരുക്കി ഓടിച്ചത്. ഇംഗ്ലണ്ടിലെ ഡെവണിലെ ടോര്‍ ബേയിലുള്ള പെയ്ഗന്റണില്‍ വെച്ച് സ്‌കോട്ട് വില്യംസ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ ദൃശ്യം ചിത്രീകരിച്ചത്. മാത്രമല്ല, ഈ ട്രെയിനുള്ളത് ആവി എന്‍ജിനാണ്. 2017ല്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ തേജസ് എക്‌സ്പ്രസ്, പൂര്‍ണമായും എ സിയുള്ള ആധുനിക സൗകര്യങ്ങളുള്ള ആഡംബര ട്രെയിനാണ്.

ചുരുക്കത്തില്‍, ക്രിസ്മസ് പ്രമാണിച്ച് ഇംഗ്ലണ്ടിലെ റെയില്‍വേ തയ്യാറാക്കിയ ട്രെയിന്‍ ആണ് ഇന്ത്യയിലേതായി പ്രചരിപ്പിക്കുന്നത്.

Latest