Organisation
പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ സുഗമമാക്കണം; മന്ത്രിക്ക് രിസാല സ്റ്റഡി സര്‍ക്കിളിന്റെ നിവേദനം
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ദമാം | പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് രിസാല സ്റ്റഡി സര്‍ക്കിളിന്റെ നിവേദനം. കേരളത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്‌കാരിക വികസന പദ്ധതികളില്‍ പ്രവാസികള്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനനുസരിച്ച പരിഗണന പ്രവാസികള്‍ അര്‍ഹിക്കുന്നുണ്ട്.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആലോചനയുണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആര്‍ എസ് സിയെ പ്രതിനിധീകരിച്ച് നാഷണല്‍ സെക്രട്ടറിമാരായ സ്വാദിഖ് സഖാഫി, അനസ് വിളയൂര്‍, ദമാം സോണ്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജിഷാദ് ജാഫര്‍, അല്‍ ഖോബാര്‍ സോണ്‍ ചെയര്‍മാന്‍ ഉസ്മാന്‍ കല്ലായി പങ്കെടുത്തു