Connect with us

Ongoing News

ഫേസ്ബുക്ക് 'ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ' അവസാനിപ്പിക്കുന്നു

2023 ഏപ്രിൽ പകുതിയോടെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ പിന്തുണ നിർത്തലാക്കാനാണ് മെറ്റയുടെ പദ്ധതി.

Published

|

Last Updated

കാലിഫോർണിയ | കണ്ടന്റുകൾ അതിവേഗത്തിൽ ലോഡ് ചെയ്യുന്ന ഫേസ്ബുക്കിന്റെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. ന്യൂസ് കണ്ടന്‍റുകൾ നൽകുന്നത് പൂർണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്ന ആർട്ടിക്കിൾ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഫേസ്ബുക്ക് ആപ്പിന് ഉള്ളിൽ തന്നെ അതിവേഗം ലോഡ് ചെയ്യുന്ന സംവിധാനമാണ് ഇൻസ്റ്റൻഡ് ആർട്ടിക്കിൾ. 2015-ലാണ് ക്വിക്ക്-ലോഡിംഗ് ആർട്ടിക്കിൾ ഫോർമാറ്റ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. വാർത്താ വെബ്സൈറ്റുകളുടെ കണ്ടന്റുകൾ വേഗത്തിൽ ലോഡ് ചെയ്യാൻ ഇത് ഏറെ സഹായകമായിരുന്നു. പബ്ലിഷർമാർക്ക് ഇതുവഴി പരസ്യവരുമാനവും ഫേസ്ബുക്ക് നൽകിയിരുന്നു.

2023 ഏപ്രിൽ പകുതിയോടെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ പിന്തുണ നിർത്തലാക്കാനാണ് മെറ്റയുടെ പദ്ധതി. വാർത്താ പ്രസാധകർക്ക് അവരുടെ ഫേസ്ബുക്ക് തന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചുതായി റിപ്പോർട്ടുകളുണ്ട്.

2023-ന്റെ തുടക്കത്തോടെ സ്രഷ്‌ടാക്കൾക്കും എഴുത്തുകാർക്കുമായി ബുള്ളറ്റിൻ എന്ന ന്യൂസ്‌ലെറ്റർ സംവിധാനം അടച്ചുപൂട്ടുമെന്ന് ഈ മാസം ആദ്യം മെറ്റാ പ്രഖ്യാപിച്ചിരുന്നു.