Kerala
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറി: മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക റിപോര്‍ട്ട്
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസകോശത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്താനായില്ല

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പൊട്ടിത്തെറി സമയത്ത് മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകള്‍ പുറത്ത്. പുക ശ്വസിച്ചതിനെ തുടര്‍ന്നല്ല മരണങ്ങള്‍ എന്ന് റിപോര്‍ട്ടില്‍ പറയുന്നു.
മേപ്പയൂര്‍ നിടുമ്പൊയില്‍ സ്വദേശി ഗംഗാധരന്‍, വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ആണ് പുറത്ത് വന്നത്. ഇവര്‍ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവരായിരുന്നു. ശ്വാസകോശത്തില്‍ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ കോളജിലെ പി എം എസ് എസ് വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തില്‍ എം ആര്‍
ഐ യൂനിറ്റിന്റെ യു പി എസില്‍ (ബാറ്ററി യൂനിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഭയനകമായ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാവുകയും പുകപടലം ഉയരുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45ഓടെ താഴത്തെനിലയിലാണ് പുക ഉയര്‍ന്നത്.