Connect with us

OBITUARY

അബൂദബിയില്‍ പ്രവാസിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Published

|

Last Updated

അബൂദബി | ദിവസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തൂര്‍ അനീഷ് ഭവനില്‍ ശ്രീധരന്‍ പിള്ള- ബീനാ കുമാരി ദമ്പതികളുടെ മകന്‍ അഖില്‍ (29) ആണ് മരിച്ചത്. അബൂദബി മുസഫ വര്‍ക്കേഴ്സ് വില്ലേജിന് സമീപം സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.