Connect with us

From the print

വോട്ടവകാശ വിനിയോഗം; ഏറെ പിന്നില്‍ പ്രവാസികള്‍

2019ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളില്‍ 99,844 പ്രവാസി വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം വിനിയോഗിച്ചത് 25,606 പേര്‍ മാത്രം.

Published

|

Last Updated

ആലപ്പുഴ | 2019ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളില്‍ 99,844 പ്രവാസി വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം വിനിയോഗിച്ചത് 25,606 പേര്‍ മാത്രം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പ്രകാരം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുണ്ടായിരുന്നത് കേരളത്തിലാണ്. ജനറല്‍ വിഭാഗത്തില്‍ 80,211 പുരുഷ വോട്ടര്‍മാരും 4,936 സ്ത്രീ വോട്ടര്‍മാരുമടക്കം 85,161 പേര്‍. എസ് സി വിഭാഗത്തില്‍ 2,130 പുരുഷ വോട്ടര്‍മാരും 360 സ്ത്രീ വോട്ടര്‍മാരുമടക്കം 2,490 പേരുണ്ടായിരുന്നു.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാരായ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത് കേരളത്തില്‍ മാത്രമായിരുന്നു. 14 പേര്‍. ഇവരില്‍ ഒരാള്‍ പോലും സമ്മതിദാനാവകാശം വിനിയോഗിച്ചില്ല.

കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുള്ളത് ആന്ധ്രയിലാണ്. 5,090 പേര്‍. മൂന്നാം സ്ഥാനത്ത് പഞ്ചാബ്. 1,523 പേര്‍. മേഘാലയയിലാണ് ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാരുള്ളത്. രണ്ട് പേര്‍. വിവിധ സംഘടനകളുടെ ഏറെ നാളത്തെ പോരാട്ടത്തിനു ശേഷമാണ് പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കപ്പെട്ടത്.