Connect with us

Lokavishesham

തൂക്കിലേറ്റാതെ വധശിക്ഷ; മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  തൂക്കിലേറ്റാതെയുള്ള വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് വിശദ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിവധശിക്ഷ നടപ്പാക്കാന്‍ വേദന കുറഞ്ഞതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമായ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള വധശിക്ഷ സംബന്ധിച്ച് ഇതുവരെ നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.

ബദല്‍മാര്‍ഗത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്ന കാര്യവും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് മുന്നോട്ട് വച്ചു.മെയ് രണ്ടിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.

Latest