Connect with us

Ongoing News

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ ബാറ്ററി ഊറ്റുന്നുവെന്ന് മുൻജീവനക്കാരൻ

ബാറ്ററി ഊറ്റൽ കണ്ടെത്തിയതിന് തന്നെ പുറത്താക്കിയെന്നും മുൻ തൊഴിലാളി

Published

|

Last Updated

ന്യൂഡൽഹി |ഫെയ്സ്ബുക്ക് ബോധപൂര്‍വം ഉപയോക്താക്കളുടെ ഫോണ്‍ ബാറ്ററികള്‍ ഊറ്റിയെടുക്കുന്നുവെന്ന് ആരോപിച്ച് മുന്‍ മെറ്റാ ജീവനക്കാരന്‍. ഈ സമ്പ്രദായം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി, അതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ കമ്പനിയില്‍ നിന്നും പുറത്താക്കിയെന്നും മുന്‍ തൊഴിലാളി അവകാശപ്പെട്ടു.

ജോര്‍ജ്ജ് ഹേവാര്‍ഡ് എന്ന 33 കാരനായ ഒരു ഡാറ്റാ സൈന്റിസ്റ്റ് ഫേസ്ബുക്കിന്റെ ജനപ്രിയ മെസഞ്ചര്‍ ചാറ്റ് ആപ്ലിക്കേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹം ഉപഭോക്താക്കളുടെ ബാറ്ററികളില്‍ രഹസ്യമായി നടത്തിയ പരീക്ഷണങ്ങളിലാണ് ഫേസ്ബുക്ക് ഫോണ്‍ ബാറ്ററികള്‍ ഊറ്റിയെടുക്കുന്നതായി കണ്ടെത്തിയത്. ഇതിനെ നെഗറ്റീവ് ടെസ്റ്റിങ്ങ് എന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഹേവാര്‍ഡ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്‍പില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ഈ ടെസ്റ്റിങ്ങ് ജനങ്ങളെ ദ്രോഹിക്കുമെന്നായിരുന്നു ഹെവാര്‍ഡിന്റ കണ്ടത്തല്‍. കുറച്ചുപേരെ ദ്രാഹിച്ചാലും അത് കൂടുതല്‍ ഗുണം ചെയ്യുമെന്നായിരുന്നു കമ്പനി മാനേജര്‍ അന്ന് പറഞ്ഞിരുന്നതെന്ന് ഹെവാർഡ് പറയുന്നു. ഈ പ്രവര്‍ത്തിക്ക് താന്‍ കൂട്ടു നില്‍ക്കാത്തതിനെ തുടര്‍ന്നാണ് തന്നെ കമ്പനി പിരിച്ചു വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം, വൻകിട ടെക് സ്ഥാപനങ്ങള്‍ ലോകമെമ്പാടും 70,000 പേരെ പിരിച്ചുവിട്ടിരുന്നു. ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റാ, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ പ്രമുഖ ടെക്നോളജി കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ടെസ്ല, നെറ്റ്ഫ്‌ലിക്‌സ്, സ്‌നാപ്പ്, സ്പോട്ടിഫൈ എന്നിവയും നിരവധി ജോലികള്‍ വെട്ടിക്കുറച്ചിരുന്നു.