Connect with us

Kerala

വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും അതിപ്പോഴും ചെയ്യുന്നു; നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

സി പി എമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്

Published

|

Last Updated

കൊച്ചി | നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകള്‍ അതിപ്പോഴും ചെയ്യുന്നുവെന്നും ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ രീതി തുടര്‍ന്നാല്‍ പല മേഖലകളേയും അത് ബാധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സി പി എം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം.

സി പി എമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്നും സി ഐ ടി യുവിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പിണറായി വ്യക്തമാക്കി.

. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം നയരേഖ പറയുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖ പറയുന്നു

 

Latest