Kerala
നടീനടന്മാര്‍ക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി നിര്‍മാതാക്കള്‍
സര്‍ഗാത്മകതയും വിപണിമൂല്യവും കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

കൊച്ചി | സിനിമാ മേഖലയില്‍ നടീനടന്മാര്‍ക്ക് തുല്യവേതനമെന്നത് അപ്രായോഗികമാണെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സര്‍ഗാത്മകതയും വിപണിമൂല്യവും കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ നടീനടന്മാരുടെ വേതനത്തിലെ വിവേചനം സംബന്ധിച്ച് വിശദീകരിച്ചിരുന്നു. ഇതിന് പരിഹാരം വേണമെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്യുകയും ചെയ്തു.
റിപോര്‍ട്ട് വിശദമായി പഠിച്ച ശേഷമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.
---- facebook comment plugin here -----