Connect with us

Kozhikode

മഹ്ളറ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം അക്കാദമി ഡയറക്ടര്‍ എന്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഗാഗി വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ സമ്മാനിച്ചു.

Published

|

Last Updated

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മഹ്ളറ പബ്ലിക് സ്‌കൂള്‍ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി.

മാവൂര്‍ | ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം മഹ്ളറ പബ്ലിക് സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം അക്കാദമി ഡയറക്ടര്‍ എന്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാഹിദ, ഹംദാന്‍ പ്രസംഗിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ ഗാഗി വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ സമ്മാനിച്ചു. വിദ്യാര്‍ഥികളെ അണിനിരത്തി ബോധവത്കരണ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന മുദ്രാവാക്യം ജന്നത്ത് ചൊല്ലിക്കൊടുത്തു.

മഴവില്‍ ക്ലബിന്റെ നേതൃത്വത്തില്‍ കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. 500 കുടുംബങ്ങളില്‍ വൃക്ഷത്തൈ നടുന്ന പദ്ധതി മോറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മുഹമ്മദ് അലി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മഹ്ളറ പബ്ലിക് സ്‌കൂള്‍ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ റാലി.

 

Latest