Connect with us

Educational News

എന്‍ജിനീയറിങ്, ഫാര്‍മസി (കീം) പ്രവേശന പരീക്ഷ നാളെ

ജില്ലാ ആസ്ഥാനങ്ങളിലും ദുബൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായി നടത്തുന്ന പരീക്ഷ 1,23,624 പേര്‍ എഴുതും. 336 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കീം-2023 പരീക്ഷ നാളെ നടക്കും. ജില്ലാ ആസ്ഥാനങ്ങളിലും ദുബൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായി നടത്തുന്ന പരീക്ഷ 1,23,624 പേര്‍ എഴുതും. 336 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പേപ്പര്‍ ഒന്ന് (ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി) രാവിലെ 10 മുതല്‍ 12.30 വരെയും പേപ്പര്‍ 2 (മാത്തമാറ്റിക്‌സ്) പകല്‍ 2.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ്. ഫാര്‍മസി കോഴ്‌സിലേക്കു മാത്രം അപേക്ഷിച്ചവര്‍ പേപ്പര്‍ ഒന്ന് എഴുതിയാല്‍ മതി.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിങ് ലൈസന്‍സ്/പാസ്‌പോര്‍ട്ട്/പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐ ഡി, ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിന്റെ മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

 

---- facebook comment plugin here -----

Latest