Connect with us

International

വംശനാശഭീഷണി നേരിടുന്ന അമുര്‍ പുള്ളിപ്പുലിക്കുട്ടികള്‍ യുഎസ് മൃഗശാലയില്‍ ജനിച്ചു

നിലവില്‍ 300-ല്‍ താഴെ അമുര്‍ പുള്ളിപ്പുലികളാണ് ഭൂമിയില്‍  ഉള്ളത്.

Published

|

Last Updated

കാലിഫോര്‍ണിയ | ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ഇരട്ട അമുര്‍ പുള്ളിപ്പുലികുട്ടികള്‍ യു എസിലെ സാന്‍ ഡീഗോ മൃഗശാലയില്‍ ജനിച്ചു. നിലവില്‍ 300-ല്‍ താഴെ അമുര്‍ പുള്ളിപ്പുലികളാണ് ഭൂമിയില്‍  ഉള്ളത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മൃഗശാല അധികൃതർ ഈ വിവരം പുറത്തുവിട്ടത്. സാന്‍ ഡീഗോ മൃഗശാല, ഓമനത്തമുള്ള കുഞ്ഞുങ്ങളുടെ ഒരു വീഡിയോ പങ്കിടുകയും അതിന് അടിക്കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അമുര്‍ പുള്ളിപ്പുലികളെ വംശനാശഭീഷണി നേരിടുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുള്ളിപ്പുലികളുടെ ജനനത്തിന് സാക്ഷ്യം വഹിക്കുന്നത് എപ്പോഴും വൈകാരികമായ അനുഭവമാണെന്ന് സാന്‍ ഡിയാഗോ മൃഗശാലയിലെ വന്യജീവി സംരക്ഷണ മാനേജര്‍ ഗെയ്ലിന്‍ തോമസ് പറഞ്ഞു.