Connect with us

kashmir clasth

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

സോപോര്‍ പട്ടണത്തിലെ ബൊമൈ പ്രദേശത്താണ് ഏറ്റുമുട്ടല്‍

Published

|

Last Updated

ശ്രീനഗര്‍ ‌  ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടു. സോപോര്‍ പട്ടണത്തിലെ ബൊമൈ പ്രദശത്ത് സൈന്യം നടത്തിയ തിരിച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി പോലീസ് അറിയിച്ചു. വെടിവയ്പ്പില്‍ ഒരു സാധാരണക്കാരന് പരുക്കേറ്റതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

Latest