Connect with us

National

ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സഹദേവ് സോറന്‍, രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍.

Published

|

Last Updated

റാഞ്ചി| ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സഹദേവ് സോറന്‍, രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍. രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരെ കണ്ടെത്തുന്നവര്‍ക്കും സര്‍ക്കാര്‍ 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗോര്‍ഹര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്‍തിത്രി വനമേഖലയില്‍ രാവിലെ ആറ് മണിയോടെയാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ തിരച്ചിലിനിടെ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമാണ് സഹദേവ് സോറന്‍. ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇയാളാണെന്നും ഝാര്‍ഖണ്ഡ് പോലീസ് പറഞ്ഞു. വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും സുരക്ഷാ സേന അറിയിച്ചു.

 

 

Latest