Connect with us

National

ഛത്തീസ്ഗഡില്‍ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 15 മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് സുരക്ഷാ സേന ഒരു 303 റൈഫിള്‍ കണ്ടെടുത്തിട്ടുണ്ട്.

Published

|

Last Updated

റായ്പൂര്‍|ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 15 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂര്‍ ജില്ലയിലെ കരേഗുട്ട കുന്നുകള്‍ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വനിതാ മാവോയിസ്റ്റും കൊല്ലപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകള്‍ക്ക് ചുറ്റുമുള്ള വനങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുന്ദരാജ് ഒ പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് സുരക്ഷാ സേന ഒരു 303 റൈഫിള്‍ കണ്ടെടുത്തിട്ടുണ്ട്.

ഏപ്രില്‍ 24 ന് ഇതേ പ്രദേശത്ത് മൂന്ന് വനിതാ നക്‌സലൈറ്റുകളെ വെടിവച്ചുകൊന്നിട്ടുണ്ട്. അവിടെ നിന്ന് ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ വലിയൊരു ശേഖരവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതോടെ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ബസ്തറിലെ വലിയ കലാപ വിരുദ്ധ ദൗത്യങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഓപ്പറേഷനില്‍ ഛത്തീസ്ഗഡ് പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്സ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, അതിന്റെ എലൈറ്റ് കോബ്ര യൂണിറ്റ് എന്നിവയുള്‍പ്പെടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഏകദേശം 24,000 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.

 

 

Latest