Eduline
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഇ എം ടെക്
രണ്ട് മുതൽ നാല് വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കണം. റെഗുലർ എം ടെക് പ്രോഗ്രാമിന് സമാനമായുള്ള ക്രെഡിറ്റ് സംവിധാനവും കരിക്കുലവുമാണ് ഇ എം ടെകിന്.
വർക്കിംഗ് പ്രൊഫഷനലുകൾക്കും എൻജിനീയറിംഗ് മേഖലയിൽ അവസരങ്ങൾ തേടുന്നവർക്കും കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ 2026 വർഷത്തെ ഇ എം ടെക് പ്രോഗ്രാമിന് ചേരാം.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് എന്നിവ ഉൾപ്പെടുത്തി ആദ്യ പ്രോഗ്രാമും സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫോറൻസിക് എന്നിവ ഉൾപ്പെടുത്തി രണ്ടാമത്തെ പ്രോഗ്രാമുമായി രണ്ട് സ്‌പെഷ്യലൈസേഷൻ പ്രോഗ്രാമുകളാണ് കോഴ്‌സിലുള്ളത്.
രണ്ട് മുതൽ നാല് വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കണം. റെഗുലർ എം ടെക് പ്രോഗ്രാമിന് സമാനമായുള്ള ക്രെഡിറ്റ് സംവിധാനവും കരിക്കുലവുമാണ് ഇ എം ടെകിന്. വെള്ളിയാഴ്ച വൈകിട്ടും വാരാന്ത്യങ്ങളിലും ഓൺലൈനായാണ് കോഴ്‌സുകൾ. ക്ലാസ്സ്, ലാബ് സെഷൻ, മിഡ് സെമസ്റ്റർ പരീക്ഷ എന്നിവ ഓൺലൈനായി നടത്തും. അവസാന സെമസ്റ്റർ പരീക്ഷ, പ്രൊജക്ട് റിവ്യൂ എന്നിവ ഓഫ്‌ലൈനായിരിക്കും.
യോഗ്യത
- ഏതെങ്കിലും ബ്രാഞ്ചിൽ ബി ടെക്/ബി ഇ/എ എം ഐ ഇ അല്ലെങ്കിൽ എം സി എ, എം എസ്‌സി/ എം എസ് (സി എസ്/ഐ ടി/ മാത്തമാറ്റിക്‌സ്/ ഫിസിക്‌സ്/ സ്റ്റാറ്റിസ്റ്റിക്സ്) അല്ലെങ്കിൽ നാല് വർഷത്തെ ബിരുദം (ഓണേഴ്‌സ്/ ഓണേഴ്സ് വിത്ത് റിസർച്ച്).
- ഈ മാസം 20നകം https://www.iiitkottayam.ac.in/ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ക്യാമ്പസ് കേന്ദ്രങ്ങൾ
- തിരുവനന്തപുരം
- കൊച്ചി
- ബെംഗളൂരു
കോഴ്‌സ് ഫീസ്: മൂന്ന് ലക്ഷം
അപേക്ഷാ ഫീസ്: 500 രൂപ (വനിത, എസ് സി, എസ് ടി, വിഭാഗക്കാർക്ക് 250 രൂപ).
അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി അടുത്ത മാസം 23.





