Connect with us

National

ബീഹാറില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ല

ഏറ്റവും സമ്പന്നമായ സംസ്ഥാനമായിട്ടും മഹാരാഷ്ട്രയ്ക്ക് യൂണിറ്റിന് 4.32 രൂപ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നു.

Published

|

Last Updated

പട്ന| വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്നും 13,114 കോടി രൂപ സബ്സിഡി നല്‍കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. ബിഹാറിലെ ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും താരിഫ് കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ തുടരുമെന്നും മന്ത്രിസഭ തീരുമാനിച്ചു. ബീഹാര്‍ ദരിദ്ര സംസ്ഥാനമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് ഈടാക്കുകയാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു.

അതേസമയം ബീഹാറിന് യൂണിറ്റിന് 5.82 രൂപയാണ് ലഭിക്കുന്നത്. അതേസമയം മധ്യപ്രദേശിന് യൂണിറ്റിന് 3.49 രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്നു. കേന്ദ്രം ദരിദ്ര സംസ്ഥാനങ്ങളെകുറിച്ച് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ബീഹാര്‍ ഇലക്ട്രിസിറ്റി റെഗുലേഷന്‍ കമ്മീഷന്‍ 24.1 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവിറക്കുകയും പുതുക്കിയ നിരക്ക് ഏപ്രില്‍ 1 മുതല്‍ നിയന്ത്രിക്കാനുമായിരുന്നു പദ്ധതി.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ശേഷം ഉപഭോക്താക്കള്‍ അധിക ഭാരം വഹിക്കേണ്ടതില്ല. നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തിന് ശേഷം ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിക്കുകയും പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അനുകൂലമായ തീരുമാനമെന്നും വിശേഷിപ്പിച്ചു