local body election 2025
തിരഞ്ഞെടുപ്പും ഇവര്‍ക്ക് കുടുംബകാര്യം
മാതാവും മകളും മത്സരത്തിൽ
തിരൂരങ്ങാടി | തദ്ദേശ തിരഞ്ഞെടുപ്പില്‍ മാതാവും മകളും ജനവിധി തേടുന്നു. തിരൂരങ്ങാടി പന്താരങ്ങാടിയിലെ കാടേങ്ങല്‍ മുസ്തഫയുടെ ഭാര്യ കെ സാബിറയും മകള്‍ അഡ്വ. ഷഹാനാ പര്‍വീനുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
തിരൂരങ്ങാടി നഗരസഭ കാരയില്‍ രണ്ടാം ഡിവിഷനില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ടീം പോസിറ്റീവിന്റെ സ്ഥാനാര്‍ഥിയാണ് സാബിറ. മകള്‍ അഡ്വ. ഷഹാന പര്‍വീന്‍ ജില്ലാ പഞ്ചായത്തിലേക്ക് കുറ്റിപ്പുറം ഡിവിഷനില്‍നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.
കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശി ഫാസിലാണ് ഷഹാന പര്‍വീന്റെ ഭര്‍ത്താവ്.
---- facebook comment plugin here -----




