Connect with us

National

തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ

രാഹുലിന്റെ വരവ് പ്രചാരണത്തിന് ഊര്‍ജം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

Published

|

Last Updated

ശ്രീനഗര്‍ | തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകശ്മീരിലെത്തും.സെപ്തംബര്‍ 18നാണ് ജമ്മുകശ്മീരില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് പ്രചാരണറാലികളില്‍ പങ്കെടുക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭരത്സിങ് സോളങ്കി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ എന്നിവര്‍ രാഹുലിനൊപ്പം റാലിയില്‍ പങ്കെടുക്കും. റംബാന്‍, അനന്ത്‌നാഗ് ജില്ലകളിലാണ് രണ്ട് മെഗാ പൊതുറാലികള്‍ നടക്കുക.

ശ്രീനഗറില്‍ നിന്ന് രാഹുല്‍ ഗാന്ധി വൈകിട്ട് ഡല്‍ഹിയിലേക്ക് മടങ്ങും. രാഹുലിന്റെ വരവ് പ്രചാരണത്തിന് ഊര്‍ജം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളില്‍ ജമ്മു കശ്മീരിലെത്തും.

10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ പാര്‍ട്ടികള്‍ വാശിയോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്.

Latest