Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ അടിമ; കടന്നാക്രമിച്ച് ഉദ്ദവ് താക്കറെ

പാര്‍ട്ടി ചിഹ്നം മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും കള്ളനെ പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ്

Published

|

Last Updated

മുംബൈ | പാര്‍ട്ടി പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് ഉദ്ധവ് താക്കെറെ ആഞ്ഞടിച്ചത്.

ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും ഇന്നലെയാണ് ഷിന്‍ഡെ വിഭാഗത്തിന് കമ്മീഷന്‍ അനുവദിച്ചത്. സേനയുടെ നിലവിലെ ഭരണഘടനക്ക് സാധുതയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവിൻ്റെ രൂക്ഷ വിമര്‍ശനം.

നേരത്തെ ഒരിക്കലും ഉണ്ടാകാത്ത ചില കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമകളായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയിരിക്കുകയാണെന്ന് താക്കറെ പറഞ്ഞു.
കൂടാതെ, പാര്‍ട്ടി ചിഹ്നം മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും കള്ളനെ പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെക്കെതിരെ തുറന്നടിച്ചു.

വീടിന് സമീപത്ത് നടന്ന ശക്തി പ്രകടനത്തിനെത്തിനെത്തിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ.

ശിവ സേന സ്ഥാപകനും പിതാവുമായ ബാല്‍ താക്കറെയെ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ വാഹനത്തിന്റെ സണ്‍ റൂഫിനുള്ളില്‍ കയറി ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഉദ്ദവ് അഭിസംബോധന ചെയ്തത്.

 

Latest