Connect with us

school re opening

സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്

Published

|

Last Updated

തിരുവനന്തപുരം |  ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ സ്‌കൂളിലേക്ക്. നവംബര്‍ 15 മുതല്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചത്. ഒമ്പതാം ക്ലാസ് നേരത്തേ പ്രഖ്യാപിച്ച പ്രകാരം 15നു തുടങ്ങും. ഒന്നു മുതല്‍ ഏഴുവരെയും പത്ത്, പ്ലസ്ടു ക്ലാസുകളും കഴിഞ്ഞ ഒന്നിന് ആരംഭിച്ചിരുന്നു. ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്. ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പ് പി ടി എ യോഗങ്ങള്‍ നിര്‍ബന്ധമായി ചേരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest