International
ധാക്കയില്‍ സ്‌ഫോടനത്തില്‍ എട്ട് മരണം; നൂറിലേറപ്പേര്‍ക്ക് പരുക്ക്
നിരവധി ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

ധാക്ക | ബംഗ്‌ളാദേശിലെ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ധാക്കയില്‍ ഗുലിസ്ഥാന്‍ മേഖലയിലെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സ്‌ഫോടനം. 11 ഓളം അഗ്നിശമന യൂനിറ്റുകള്‍ സ്ഥലത്തെത്തി. പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. അണുനശീകരണ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് അറിയുന്നത്. ഏഴ് നില കെട്ടിടത്തില്‍ ഏറ്റവും താഴെ നിലയിലാണ് ഈ കട പ്രവര്‍ത്തിക്കുന്നത്.
---- facebook comment plugin here -----