Connect with us

mary roy

വിദ്യാഭ്യാസ വിദഗ്ദ മേരി റോയ് അന്തരിച്ചു

നിയമ പോരാട്ടത്തിലൂടെ ക്രിസ്ത്യന്‍ വനിതകള്‍ക്ക് പിതൃസ്വത്തില്‍ അവകാശം നേടിക്കൊടുത്ത ചരിത്ര വനിത

Published

|

Last Updated

കോട്ടയം | വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യാന്‍ പിന്തുടര്‍ച്ചാവകശാത്തിന് ശ്രദ്ധേയ നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ്. ഇവരുടെ പോരാട്ടം വഴിയാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തിന് അവകാശമുണ്ടെന്ന ശ്രദ്ധേയ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. മേരി റോയ് കേസ് എന്ന പേരില്‍ നിയമം വിദ്യാര്‍ഥികള്‍ ഇപ്പോഴും ഇത് പഠിക്കുന്നു.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയാണ്.1967ല്‍ കോട്ടയത്തു സ്ഥാപിച്ച കോര്‍പസ് ക്രിസ്റ്റി എന്ന സ്‌കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പ്രശസ്ത വാസ്തുശില്‍പി ലാറി ബേക്കറാണ് സ്‌കൂള്‍ കെട്ടിടം രൂപകല്‍പന ചെയ്തത്. പരമ്പരാഗത വിദ്യാഭ്യാസ സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ സ്‌കൂള്‍ ഇന്ന് വളരെ പ്രശസ്തമാണ്.

ക്രിസ്ത്യന്‍ വിഭാഗത്തിലെ നവാത്ഥോന പോരാളികളില്‍ വലിയ അടയാളപ്പെടുത്തല്‍ നടത്തിയ വ്യക്തിയാണ്. ആവിഷ്ക്കാര സ്വാന്ത്ര്യത്തിനായും അവര്‍ പോരാടി.

പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. മകള്‍  അരുന്ധതി റോയ് ഡല്‍ഹിയിലാണുള്ളത്. അവരെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.

1933ല്‍ കോട്ടയം അയ്മനത്തായിരുന്നു മേരി റോയ്യുടെ ജനനം. കല്‍ക്കത്തയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബംഗാളിയായ രാജീബ് റോയ്യെ പരിചയപ്പെടുന്നത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി ഊട്ടിയിലെ പിതാവിന്റെ വീട്ടിലെത്തി താമസമാരംഭിച്ചു. ഈ വീടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു മേരിയെ കോടതിയിലെത്തിച്ചത്.

ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റായിരുന്നു മേരി റോയ് നിയമപോരാട്ടം ആരംഭിച്ചത്. തുടര്‍ന്ന് 1986ല്‍ സുപ്രീംകോടതിയില്‍ നിന്ന് ചരിത്രവിധിയുണ്ടായി. വില്‍പത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്നായിരുന്നു വിധി.

എന്നാല്‍ ഇത്തരത്തില്‍ നേടിയ സ്വത്ത് സഹോദരന് തന്നെ നല്‍കി അവര്‍ മാതൃകയായി. സഹോദരനെതിരെയല്ല കോടതിയില്‍ പോയത്, നീതി തേടിയായാണ്. പെണ്‍കുട്ടികള്‍ രണ്ടാംകിടയാണെന്ന ചിന്ത മാറണമെന്നും ഇവര്‍ പ്രതികരിച്ചിരുന്നു

 

Latest