Connect with us

Kerala

സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

24 മണിക്കൂറിനകം സസ്പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ക്ക് കത്തയച്ചു

Published

|

Last Updated

കോഴിക്കോട് | പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ടി കെ അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂളിന്റെ മാനേജര്‍ക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കി. 24 മണിക്കൂറിനകം സസ്പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സര്‍ക്കാറിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്നാണ് കത്തിലുള്ളത്. കായികാധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ടി കെ അഷ്റഫിന്റെ വാദം. സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണെന്നും കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുതെന്നും സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ലെന്നും വിമര്‍ശിച്ചിരുന്നു.

മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവാണ് ടി കെ അഷ്റഫ്. വിസ്ഡം ഗ്രൂപ്പിനെ തള്ളി മുജാഹിദ് ഔദ്യോഗിക പക്ഷം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest