Connect with us

National

പശ്ചിമ ബംഗാളില്‍ മന്ത്രി രതിന്‍ ഘോഷിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

മധ്യംഗ്രാം മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാനായിരുന്നപ്പോള്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം.

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമ ബംഗാളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് (ഇഡി) പരിശോധന. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രതിന്‍ ഘോഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്. പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയാണ് രതിന്‍ ഘോഷ്. 12 സ്ഥലങ്ങളിലാണ് ഇഡി പരിശോധന ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുമ്പും ഇഡി റെയ്ഡ് നടന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന ആരംഭിച്ചിരിക്കുന്നത്. 24 നോര്‍ത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ രാവിലെ ആറ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മധ്യംഗ്രാം മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാനായിരുന്നപ്പോള്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം. 1500ഓളം പേരെ ചട്ടങ്ങള്‍ ലംഘിച്ച് നിയമിച്ചുവെന്നും വന്‍തോതില്‍ പണം മന്ത്രി കൈപ്പറ്റിയെന്നുമാണ് ആരോപണം.

തമിഴ്‌നാട്ടിലും ഇന്ന് രാവിലെ മുതല്‍ ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ് ആരംഭിച്ചിരുന്നു. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എം പിയുമാണ് ജഗത് രക്ഷകന്‍.