Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള ഇ ഡി അന്വേഷിച്ചേക്കും; എഫ് ഐ ആര്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍

ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നുമാണ് ഇ ഡിയുടെ പ്രാഥമിക വിലയിരുത്തല്‍.

Published

|

Last Updated

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ നല്‍കണമെന്ന ആവശ്യവുമായി ഇ ഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസിന്റെ എഫ് ഐ ആര്‍ ആവശ്യപ്പെട്ട് ഇ ഡി നേരത്തെ റാന്നി കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളപ്പെട്ടിരുന്നു.

ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നുമാണ് ഇ ഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതനുസരിച്ചാണ് ഇ ഡി കേസന്വേഷണ നീക്കം നടത്തുന്നത്.

---- facebook comment plugin here -----

Latest