Health
മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കൂ; ഗുണങ്ങൾ ചെറുതൊന്നുമല്ല
പ്രഭാതത്തിൽ ഈ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദിവസത്തെ മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താന്‍ സഹായിക്കും.
പ്രഭാത ഭക്ഷണം അടക്കം നിരവധി കാര്യങ്ങളിൽ മികച്ച ഒരു സൂപ്പർ ഫുഡ് ആയി കണക്കാക്കുന്നതാണ് മുളപ്പിച്ച പയർ അടക്കമുള്ള സ്പ്രൗട്ട് ഇനം. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? ദിനചര്യയിൽ മുളപ്പിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും- മുളപ്പിച്ച ഭക്ഷണങ്ങൾ പോഷക സാന്ദ്രവും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉയർന്ന കലവറയും ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി യും മറ്റു ഘടകങ്ങളും എല്ലുകളുടെ വളർച്ചയെയും ശരീരത്തിന്റെ ഓവറോൾ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും
- വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു – മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഉൾപ്പെടെ ഭക്ഷണസാധനങ്ങളിൽ ആന്റിഓക്സിഡന്റിന്റെ അളവ് ഒരുപാട് കൂടുതലാണ്. നിങ്ങളെ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു.
- ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുന്നു – വൈറ്റമിൻ ബി കൊണ്ട് നിറഞ്ഞിരിക്കുന്ന ഘടകമാണ് മുളപ്പിച്ച പയർ ഇത് ഊർജോല്പാദനത്തെ വർധിപ്പിക്കാനും സഹായിക്കും.
- ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു – ഇതിൽ ഒരുപാട് അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നിങ്ങളുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കാൻ ഈ ഭക്ഷണത്തിന് കഴിയും.
ഇതുകൂടാതെ നിരവധി ഗുണങ്ങൾ ഉണ്ട് മുളപ്പിച്ച ഭക്ഷണ സാധനങ്ങൾക്ക്. പ്രഭാതത്തിൽ ഈ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദിവസത്തെ മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കും.
---- facebook comment plugin here -----