Kerala
ഭൂകമ്പം: തുർക്കി ജനതക്ക് കേരളം പ്രഖ്യാപിച്ച 10 കോടി രൂപ കൈമാറാൻ അനുമതിയായി
കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ധനസഹായം കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്
		
      																					
              
              
            തിരുവനന്തപുരം | ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കി ജനതക്ക് കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച് ധനസഹായം കൈമാറാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് തുക കൈമാറാൻ അനുമതി നൽകിയതെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
തുര്‍ക്കിയിലെ ഭൂകമ്പത്തിൽ 45,000ത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തു. ഭൂകമ്പബാധിതർക്ക് സഹായഹസ്തവുമായി ലോകരാജ്യങ്ങൾ മുന്നോട്ടുവന്നിരുന്നു. ഈ ഘട്ടത്തിലാണ് കേരളവും സഹായം പ്രഖ്യാപിച്ചത്.
പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും നീണ്ടുവന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

