Connect with us

Kerala

അല്‍പ്പ വസ്ത്രം ധരിച്ച് എവിടെയാണ് സൂംബ നടത്തിയതെന്ന് ഡി വൈ എഫ് ഐ

ലീഗ് നേതാവ് കെ എം ഷാജിക്ക് പഠിക്കുന്നവരായി എം എസ് എഫുകാര്‍ മാറിയെന്ന് വസീഫ്

Published

|

Last Updated

കോഴിക്കോട് | ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്തതല്ല സൂംബയെന്നും മതത്തോട് കൂട്ടി ചേര്‍ത്ത് പറയുന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അല്‍പ്പ വസ്ത്രം ധരിച്ച് എവിടെയാണ് സൂംബ നടത്തിയതെന്ന് വിമര്‍ശകര്‍ വിശദീകരിക്കട്ടേയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകമെങ്ങും വര്‍ഷങ്ങളായി സൂംബ ഡാന്‍സ് കളിക്കുന്നു. സ്‌കൂളില്‍ എവിടെയാണ് അല്‍പ്പ വസ്ത്രം ധരിക്കുന്നത്. യൂനിഫോം ധരിച്ചാണ് കുട്ടികള്‍ സൂംബ ചെയ്യുന്നത്. ഇത്രയും പച്ചക്കള്ളം പറയാന്‍ പാടുണ്ടോയെന്ന് ചോദിച്ച സനോജ്, കേള്‍ക്കുന്നവര്‍ എന്താണ് വിചാരിക്കുകയെന്നും വാചാലനായി.

സൂംബ വിഷയത്തില്‍ എം എസ് എഫിന്റെ പ്രതികരണം ഞെട്ടിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് പഠിക്കുന്നവരായി എം എസ് എഫുകാര്‍ മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ജല്‍പനങ്ങള്‍ക്ക് മുമ്പില്‍ കേരളം മുട്ടുമടക്കേണ്ടതില്ലെന്നും അല്‍പ്പ വസ്ത്രമെന്ന് പറഞ്ഞ് വനിതാ ഫുട്ബോള്‍, ജിംനാസ്റ്റിക്സ് തുടങ്ങിയ കായിക ഇനങ്ങള്‍ നടത്താന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കെ എം ഷാജിയുടെ പിന്നിലാണോ മുസ്ലിം ലീഗിന്റെ പിന്നിലാണോ അണിനിരക്കുന്നതെന്ന് ആലോചിക്കണം. കെ എം ഷാജിമാരാണ് വര്‍ഗീയത വളര്‍ത്തി എന്തെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ പറ്റുമോയെന്ന് ആലോചിക്കുന്നത്. അവരുടെ പിടിത്തത്തിലേക്ക് ഒരു വിഭാഗം എം എസ് എഫ് പ്രവര്‍ത്തകര്‍ പോയിട്ടുണ്ടെന്നാണ് തെളിയിക്കുന്നതെന്നും വസീഫ് കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest