Connect with us

Kuwait

കുവൈത്തില്‍ വര്‍ഷത്തില്‍ നാലുമാസവും പൊടിക്കാറ്റടിക്കുന്നു; ഉണ്ടാകുന്നത് 19 കോടി ദിനാറിന്റെ നഷ്ടം

കുവൈത്ത് ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വര്‍ഷത്തില്‍ നാലുമാസവും പൊടിക്കാറ്റടിക്കുന്നതിലൂടെ ഉണ്ടാകുന്നത് 19 കോടി ദിനാറിന്റെ നഷ്ടം. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, പ്രകൃതി, പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഉള്‍പ്പടെയാണിത്. കുവൈത്ത് ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കുവൈത്തില്‍ ഒരുവര്‍ഷത്തില്‍ ഏകദേശം 25 ശതമാനത്തോളം പൊടിയില്‍ മൂടപ്പെട്ടിരിക്കും. അതായത് വര്‍ഷത്തില്‍ നാല് മാസം കുവൈത്ത് പൊടിനിറഞ്ഞതായിരിക്കും. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് ഭൂരിഭാഗവും വേനല്‍കാലത്താണ് സംഭവിക്കുന്നത്. കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലാവസ്ഥാ സാഹചര്യങ്ങള്‍, ഭൂമിശാസ്ത്രപരമായ സ്വഭാവം, മണ്ണിന്റെ സവിശേഷത കള്‍, സസ്യജാലങ്ങളുടെ സവിശേഷതകള്‍, ഭൂവിനിയോഗ രീതികള്‍ തുടങ്ങിയവയാണ് ഇതിനു കാരണം. തെക്കന്‍ ഇറാഖിലെ നിര്‍ജീവമായി കിടക്കുന്ന കൃഷിയിടങ്ങളില്‍ നിന്നാണ് കുവൈത്തിലേക്കു പൊടിവരുന്നത്. ആ കൃഷ്ടിയിടങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗമെന്ന്
വിദഗ്ധര്‍ പറയുന്നു.

 

Latest