Kerala
അതിര്‍ത്തി തര്‍ക്കത്തിനിടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി; വീട്ടമ്മ ഗുരുതരാവസ്ഥയില്‍
സംഭവത്തില്‍ അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

തിരുവനന്തപുരം | അതിര്‍ത്തി തര്‍ക്കത്തിനിടെ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50) ക്ക് നേരെയാണ് അയല്‍വാസികളുടെ ക്രൂരത. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തില്‍ അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
---- facebook comment plugin here -----