Uae
ദുബൈ വായു ഗുണനിലവാര തന്ത്രത്തിന് അംഗീകാരം
വിദ്യാഭ്യാസം, ഭാവി തലമുറ എന്നിവയ്ക്കായുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങൾക്കും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.

ദുബൈ|ദുബൈയിൽ പ്രതിവർഷം 90 ശതമാനം ദിവസങ്ങളിലും ശുദ്ധവായു നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള എയർ ക്വാളിറ്റി സ്ട്രാറ്റജി 2030 ക്ക് അംഗീകാരം. വിദ്യാഭ്യാസം, ഭാവി തലമുറ എന്നിവയ്ക്കായുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങൾക്കും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളെ ആകർഷിച്ച് ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ലോകത്തിലെ മികച്ച പത്ത് ലക്ഷ്യസ്ഥാനങ്ങളിൽ ദുബൈയെ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇമാറാത്തി വിദ്യാർഥികളെ ഭാവിയിലെ തൊഴിൽ വിപണികളിൽ വിജയിക്കാൻ സഹായിക്കുന്നതിന് അക്കാദമിക്, കരിയർ പിന്തുണ നൽകുന്ന ഒരു അക്കാദമിക്, കരിയർ ഗൈഡൻസ് നയവും അംഗീകരിച്ച സംരംഭങ്ങളിൽ ഉൾപ്പെടുന്നു. മികച്ച അന്താരാഷ്ട്ര സർവകലാശാലകളെ ആകർഷിക്കുമെന്ന് എന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്ച്ഡി എ), ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.