Connect with us

Kerala

മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ്സ് മാറ്റിയത് ചട്ടവിരുദ്ധം; ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ അന്വേഷണ റിപോര്‍ട്ട്

മാര്‍ക്ക് കുറഞ്ഞാല്‍ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വം ഒപ്പിട്ടു വാങ്ങി

Published

|

Last Updated

പാലക്കാട് | പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നാണ് പാലക്കാട് ഡി ഡി ഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിര്‍നന്ദ ആത്മഹത്യ ചെയ്തു. മാര്‍ക്ക് കുറഞ്ഞാല്‍ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വം ഒപ്പിട്ടു വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

അന്വേഷണ റിപോര്‍ട്ട് ഡി ഡി ഇ ജില്ലാ കലക്ടര്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും കൈമാറി. ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ആശിര്‍നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ്സ് മാറ്റിയിരുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആശിര്‍നന്ദ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ആരോപണവിധേയരായ സ്‌കൂളിലെ പ്രധാന അധ്യാപിക അടക്കം മൂന്ന് അധ്യാപകരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു.

 

---- facebook comment plugin here -----

Latest