Connect with us

National

ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഇതുവരെ രണ്ടുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സത്യനികേതന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കടിയില്‍ എട്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇതുവരെ രണ്ടുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പേയിംഗ് ഗസ്റ്റ് താമസ സൗകര്യമുള്ള കെട്ടിടം ഇന്ന് ഉച്ചക്ക് 1:30 ഓടെയാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടം തകരുന്ന സമയത്ത് കുറഞ്ഞത് 50 വിദ്യാര്‍ഥികളെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി ഒരു ദൃക്സാക്ഷി പറഞ്ഞു. ഞായറാഴ്ചയായതിനാല്‍ മിക്കവരും വീട്ടിലായിരുന്നുവെന്നം ദൃക്‌സാക്ഷി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 12 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ലാബുകളും ഗര്‍ഡറുകളും നീക്കം ചെയ്യുന്നതിനായി എക്സ്‌കവേറ്ററും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാന്‍ ദുരന്ത നിവാരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് അപകടം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

Content Highlights:
A four-story building collapsed in Delhi causing widespread panic in the area. Rescue teams quickly arrived at the scene to search for survivors. Around eight people are suspected to be trapped under the structural debris as rescue operations continue.

---- facebook comment plugin here -----

Latest