Kerala
സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട്ട്
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തായിരുന്നു സംസ്ഥാന സ്‌കൂള്‍ കായിക മേള നടന്നത്.
തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട് നടക്കും. എന്‍ഐടി ഗ്രൗണ്ടാണ് പ്രധാന വേദിയാകുക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 10,000ത്തിലേറെ വിദ്യാര്‍ഥികള്‍ കായിക മേളയില്‍ മാറ്റുരയ്ക്കും.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തായിരുന്നു സംസ്ഥാന സ്‌കൂള്‍ കായിക മേള നടന്നത്. 1825 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. അതേസമയം, അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി.
ഫോട്ടോ ഫിനിഷിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടിയത്. 4×100 മീറ്റര്‍ റിലേയിലെ മികച്ച പ്രകടനമാണ് മലപ്പുറത്തിന് നിര്‍ണായകമായത്. ഒരു മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ മൂന്ന് സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റും നേടി.
Content Highlights:
The Kerala State School Sports Meet will take place in Kozhikode from October 24 to 29 at the NIT Ground. More than 10,000 students from across various districts will participate in the event. Last year, Thiruvananthapuram bagged the overall trophy while Malappuram won the athletics title.




