Connect with us

Kerala

യുകെയില്‍ ഉപരിപഠനത്തിന് വിസ ലഭിച്ചില്ല; തിരുവനന്തപുരത്ത് 25 കാരി ജീവനൊടുക്കി

ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.

Published

|

Last Updated

തിരുവനന്തപുരം| യു കെയില്‍ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ 25 കാരി ജീവനൊടുക്കി. പൂവച്ചല്‍ മുളമൂട് സ്വദേശി അഞ്ജനയാണ് മരിച്ചത്. . ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയിൽ കാണുന്നത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാവ് വാതിൽ തട്ടി വിളിക്കുകയും തുറക്കാത്തതിനെ തുടർന്ന് ചവിട്ടിത്തുറന്ന് നോക്കുകയുമായിരുന്നു. ഉടൻതന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Content Highlights:
A 25-year-old woman named Anjana was found dead at her home in Kattakada, Thiruvananthapuram. The physician assistant graduate reportedly took the extreme step after being denied a visa for higher studies in the UK. Police transferred the body to Thiruvananthapuram Medical College.

---- facebook comment plugin here -----

Latest