Connect with us

Kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്

തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം| വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻകാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ പോലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

തനിക്കെതിരെ ബിജു വ്യാപകമായി അപവാദ പ്രചാരണം നടത്തുന്നതായും വിവാഹത്തിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിച്ചു.

ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസിനെതിരെയും യുവതി ആരോപണം ഉന്നയിച്ചു. സി എ ബിജുവിനെ സംരക്ഷിക്കാൻ സുനിൽ അസീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. സി എ ബിജുവിന്റെ ഭാര്യാ സഹോദരനാണ് സുനിൽ അസീസ്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
Police registered a case against INCAS national secretary CA Biju based on a complaint of sexual assault and threats by a Thiruvananthapuram woman. Allegations were also made against INCAS UAE president Sunil Aziz for intimidation. Police have initiated an investigation into the matter.

---- facebook comment plugin here -----

Latest