National
തമിഴ്‌നാട്ടില്‍ ടിവികെ നേതാവിനെ പട്ടാപ്പകല്‍ റോഡില്‍ വെട്ടിക്കൊന്നു; അഞ്ച് പേര്‍ പിടിയില്‍
മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കണ്ണനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ചെന്നൈ | തമിഴ്‌നാട്ടില്‍ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവര്‍ത്തകനായ കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. അഡയാറിനും തിരുവാണ്‍മിയൂരിനും ഇടയിലുള്ള റോഡിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കണ്ണനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
കൊല്ലപ്പെട്ട കണ്ണന്‍ കൊലപാതകം, വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അടുത്ത കാലത്തായി ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തേക്ക് കടന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ കുടിപ്പകയോ മുന്‍ ക്രിമിനല്‍ ഇടപാടുകളിലെ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നാലെ പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗത്തുവന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ കുറ്റപ്പെടുത്തി. കുറ്റവാളികള്‍ക്ക് പോലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.
#TVK #ChennaiNews #TamilNaduCrime #PoliceInvestigation #MalayalamNews #SirajDaily
Content Highlights: TVK worker Kannan was hacked to death in broad daylight by a masked gang on a Chennai road. Police have detained five suspects and suspect real estate rivalry or personal enmity behind the murder. The opposition criticized the state government over deteriorating law and order following the incident.





