Uae
ഡി എസ് എസ്; ആഗസ്റ്റിൽ 40 ഇവന്റുകൾ ഒരുങ്ങുന്നു
മെർക്കാറ്റോയിലെ പ്രത്യേക വേനൽക്കാല പരിപാടിയിൽ യൂറോപ്യൻ സർക്കസ് ഉൾപ്പെടും.

ദുബൈ | ദുബൈ സമ്മർ സർപ്രൈസസിന്റെ രണ്ടാം പകുതിയിൽ ഷോപ്പിംഗ് സെന്ററുകൾക്കുള്ളിൽ 40ലധികം ഇവന്റുകൾ നടക്കും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ കോർപറേഷൻ പുതിയ കലാ പ്രകടനങ്ങളും വിനോദ പരിപാടികളും ഉൾപ്പെടുന്ന ഇവന്റ് ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി.
ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ ഡെസ്റ്റിനേഷനുകളിലും പ്രധാന ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്ന പ്രമോഷനുകൾക്കൊപ്പം വിനോദ പരിപാടികളിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും.
മിർദിഫ് സിറ്റി സെന്റർ കുടുംബ സന്ദർശകർക്കായി നിരവധി വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
മിർദിഫ് സിറ്റി സെന്റർ കുടുംബ സന്ദർശകർക്കായി നിരവധി വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവൽ സിറ്റി മാളിലെ പ്രശസ്തമായ “ഇമാജിൻ’ മ്യൂസിക് ആന്റ് ലൈറ്റ് ഷോ പുതിയ രൂപത്തിൽ പ്രദർശിപ്പിക്കും. മെർക്കാറ്റോയിലെ പ്രത്യേക വേനൽക്കാല പരിപാടിയിൽ യൂറോപ്യൻ സർക്കസ് ഉൾപ്പെടും.
നഖീൽ മാളിലെ സന്ദർശകർക്ക് ഐസ്‌ക്രീം ജെസ്റ്റേഴ്‌സ് ഷോ അടക്കമുള്ള പരിപാടിയും ഇബ്ൻ ബത്തൂത്ത മാൾ യാത്രാ പുഷ്പ പ്രദർശവും ആസ്‌ട്രോലാബ് സെഷനുകളും റോബോട്ടുകൾ, ലെഗോ, 3 ഡി പ്രിന്റിംഗ്, തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളും ഒരുക്കും. ഡി എസ് എസ് കഥാപാത്രമായ മോധേഷ് ഈ വർഷം തന്റെ 25-ാം വാർഷികം ആഘോഷിക്കുന്നു. വാരാന്ത്യങ്ങളിൽ നഗരത്തിലുടനീളമുള്ള ഷോപ്പിംഗ് സെന്ററുകളിൽ മോധേഷ് ഉണ്ടാവും.
---- facebook comment plugin here -----