Kerala
ഡ്യൂട്ടി സമയത്ത് മദ്യപാനം; എസ് ഐ യെ നാട്ടുകാര്‍ തടഞ്ഞുവച്ചു
ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്ന സ്ഥലത്തായിരുന്നു സംഭവം.
ഇടുക്കി| ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് കരിമണ്ണൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ റോയ് സുകുമാരനെയും പോലീസ് ഡ്രൈവറെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തില്‍ മദ്യക്കുപ്പികള്‍, ചീട്ടുകള്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ചുവെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും മറ്റു വസ്തുക്കളും കണ്ടെത്തിയത്.
ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്ന സ്ഥലത്തായിരുന്നു സംഭവം. സംഭവത്തില്‍ എസ്ഐക്കും ഡ്രൈവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ എസ്എച്ച്ഒ അറിയിച്ചു.
Content Highlights:
Locals in Thodupuzha detained a Karimannoor SI and police driver for being drunk on duty. Liquor bottles, playing cards, and banned tobacco were found in their official vehicle. The incident happened during a World Cup screening, and the Thodupuzha SHO assured strict action against both.




