Connect with us

kerala muslim jamaath

ലഹരിമുക്ത ഗ്രാമങ്ങള്‍; കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സിലിന് സമാപനം

ലഹരിമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിന് ക്യാമ്പയിന്‍ നടത്തും.

Published

|

Last Updated

കാസര്‍കോട് | വിദ്യാഭ്യാസ, സാംസ്‌കാരിക, കാര്‍ഷിക, മേഖലകളില്‍ സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ച് ആറ് മാസ കര്‍മ പദ്ധതി പ്രഖ്യാപനത്തോട കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സിലിന് സമാപനം. സാന്ത്വന സേവന സാമൂഹിക മേഖലകളില്‍ നിരന്തര ഇടപെടല്‍ നടത്തും. കരിയര്‍ ഗൈഡന്‍സിനും കൗണ്‍സിലിംഗിനും മഹല്ലുതല സംവിധാനങ്ങള്‍ കാണും. വര്‍ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവത്കരണം ശക്തമാകും. ലഹരിമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിന് ക്യാമ്പയിന്‍ നടത്തും. ആദര്‍ശ, ദഅവാ, ആത്മീയ,സാന്ത്വന മേഖലകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തര ഇടപെടല്‍ നടത്തും.

ജില്ലാ പ്രസിഡൻ്റ്  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. സംസ്ഥാന നേതാക്കളായ പ്രൊഫ. യു സി അബ്ദുല്‍ മജീദ്, ഹാമിദ് ചൊവ്വ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സമസ്ത കര്‍ണാടക ജനറല്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഐ സി എഫ്. യു എ ഇ നാഷനല്‍ കമ്മിറ്റി ജന. സെക്രട്ടറി ഹമീദ് പരപ്പ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, മൂസല്‍ മദനി തലക്കി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുർറഹ്മാന്‍ അഹ്‌സനി, ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിച്ചു.

സംഘടനകാര്യ പ്രസിഡന്റ് സുലൈമാന്‍ കരിവള്ളൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ദഅ്‌വാ സെക്രട്ടറി യൂസുഫ് മദനി ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സി എല്‍ ഹമീദ് ചെമ്മനാട്, മദനി ഹമീദ് ഹാജി, ഹസൈനാര്‍ സഖാഫി കുണിയ, വി സി അബ്ദുല്ല സഅദി, ഇ പി എം കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്‌റാഹിം സഖാഫി കര്‍ന്നൂര്‍, ശാഫി സഅദി മുഗു, കൊട്ടിയാടി മുഹമ്മദ് കുഞ്ഞി ഹാജി, ഇ കെ അബൂബക്കര്‍, റശീദ് ഹാജി, സത്താര്‍ പഴയകടപ്പുറം, ജബ്ബാര്‍ മിസ്ബാഹി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അശ്റഫ് കരിപ്പൊടി, അബ്ദുർറഹ്മാന്‍ സഖാഫി പള്ളങ്കോട്, മുഹമ്മദി ടിപ്പ്‌നഗര്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍, അബൂബക്കര്‍ സഅദി നെക്കറാജ്, എം പി മുഹമ്മദ് ഹാജി മണ്ണങ്കുഴി, മുഹ്‌യിദ്ദീന്‍ സഖാഫി, അബ്ദുർറസാഖ് മദനി ചര്‍ച്ചയില്‍ സംബന്ധിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

Latest