Connect with us

geevargees mar kurilose

ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബര്‍ വിഭാഗം, സി ബി ഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Published

|

Last Updated

പത്തനംതിട്ട | ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാതി. പരാതിയെ തുടര്‍ന്ന് പത്തനംതിട്ട കീഴ് വായ്പൂര്‍ പോലീസ് കേസെടുത്തു.

15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബര്‍ വിഭാഗം, സി ബി ഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു.

വീഡിയോ കോള്‍ ചെയ്ത് വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഡോ. ഗീവര്‍ഗീസ് കൂറിലോസ് സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് ആകെ നല്‍കിയത്.

 

---- facebook comment plugin here -----

Latest