National
ഡി കെ മുഖ്യമന്ത്രിയാകണം; ലിംഗായത്ത്-വൊക്കലിഗ നേതൃത്വം ഖാര്‍ഗെക്ക് കത്തയച്ചു
തങ്ങളുടെ പിന്തുണ ഡികെ ശിവകുമാറിനാണെന്ന് കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു

ബെംഗളുരു | കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഡി കെ ശിവകുമാറിനെ അനുകൂലിച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍ രംഗത്തെത്തി. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഈ വിഭാഗങ്ങള്‍ തങ്ങളുടെ പിന്തുണ ഡികെ ശിവകുമാറിനാണെന്ന് കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു.
ഇതിന് പിറകെ നേതൃത്വം ഡികെ ശിവകുമാറിനെ അനുകൂലിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് കത്തയച്ചു. ലിംഗായത്തുകള്‍ സിദ്ധരാമയ്യയ്ക്ക് എതിരാണെന്ന് ഡി കെ ശിവകുമാറും പ്രസ്താവിച്ചിട്ടുണ്ട്. സിദ്ധരാമയ്യയ്ക്ക് ഒരു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചതാണെന്നും ഇനി തന്റെ ഊഴമാണെന്നുമാണ് ഡി കെ ശിവകുമാര്‍ പറഞ്ഞത്. മുഖ്യമന്ത്രി പദമില്ലെങ്കില്‍ മന്ത്രി സഭയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു