Connect with us

Kerala

അയോഗ്യയാക്കിയത് നിയമപരമല്ല; സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീലുമായി പ്രിയ വര്‍ഗീസ്

അധ്യാപന പരിചയത്തെ വിലയിരുത്തിയതില്‍ ബഞ്ചിന് വീഴ്ച പറ്റി.

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അപ്പീലുമായി പ്രിയ വര്‍ഗീസ്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍. തന്നെ അയോഗ്യയാക്കിയ വിധി നിയമപരമല്ലെന്ന് പ്രിയ വ്യക്തമാക്കി.

അധ്യാപന പരിചയത്തെ വിലയിരുത്തിയതില്‍ ബഞ്ചിന് വീഴ്ച പറ്റി. തനിക്ക് 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ട്. യു ജി സി ചട്ട പ്രകാരം തനിക്ക് നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തല്‍ തെറ്റാണെന്നും അധ്യാപനം നാല് ചുവരുകള്‍ക്കുള്ളിലെ പഠിപ്പിക്കല്‍ ആണെന്ന് ജഡ്ജി ധരിച്ചുവെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

Latest