Connect with us

Kerala

ഇറാനില്‍ നിന്ന് 14 മലയാളികള്‍ കൂടി തിരിച്ചെത്തി

ഇന്ന് പുലര്‍ച്ചെ 3.30ന് സംഘം ഡല്‍ഹിയിലിറങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 3.30ന് 14 മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം ഡല്‍ഹിയിലെത്തി. യാത്രാ സംഘത്തിലെ 12 പേര്‍ വിദ്യാര്‍ഥികളാണ്. കെര്‍മാന്‍ യൂനിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അശ്‌റഫ് കോരോത്ത്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഫ്‌ലിഹ പടുവന്‍പാടന്‍, കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി ഫാത്വിമ ഫിദ ഷെറിന്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്വിമ ഹന്ന പാണോളി, മലപ്പുറം കോട്ടക്കല്‍ സ്വദേശി ആഇശ ഫെബിന്‍ മച്ചിന്‍ ചേരിതുമ്പില്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ഫര്‍സാന മച്ചിന്‍ചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്വിമ, കാസര്‍കോട് നായന്മാര്‍മൂല സ്വദേശി നസ്‌റാ ഫാത്വിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ കെ., കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്‌നാന്‍ ഷെറിന്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി മുഹമ്മദ് ശഹബാസ് എന്നിവര്‍ കൂടിയാണ് ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷ സാഹചര്യത്തില്‍ നാട്ടിലെത്തിയത്.

വിവിധ വിമാനങ്ങളിലായി ഇവര്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടു. ഇറാനില്‍ ജോലി ചെയ്യുന്ന തുശൂര്‍ സ്വദേശി യൂസഫലി റാഹിം മരയ്ക്കാര്‍ അലിയും പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തില്‍ ഡല്‍ഹിയിലെത്തി. ഇവരും കേരളത്തിലേക്ക് മടങ്ങി.

 

---- facebook comment plugin here -----

Latest