LOCAL BODY ELECTIN 2025
താമരശ്ശേരിയിൽ യു ഡി എഫ് സ്ഥാനാർഥി നിർണയത്തിൽ തർക്കം
ഫ്രഷ്കട്ടിനെതിരെ സമര രംഗത്തുള്ളവരെ സ്ഥാനാർഥി ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നും ഫ്രഷ്‌കട്ട് മുതലാളിമാരുടെ നിർദേശ പ്രകാരമാണ് സ്ഥാനാർഥികളെ നിർണയിക്കുന്നതെന്നും ആരോപിച്ച് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി വി കെ എ കബീർ രംഗത്തെത്തി.
താമരശ്ശേരി | യു ഡി എഫിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലെത്തി. കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ താമരശ്ശേരിയിലെ സ്ഥാനാർഥി നിർണയത്തിലെ അപാകതക്കെതിരെ പരസ്യമായി രംഗത്തെത്തി. ഫ്രഷ്കട്ടിനെതിരെ സമര രംഗത്തുള്ളവരെ സ്ഥാനാർഥി ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നും ഫ്രഷ്‌കട്ട് മുതലാളിമാരുടെ നിർദേശ പ്രകാരമാണ് സ്ഥാനാർഥികളെ നിർണയിക്കുന്നതെന്നും ആരോപിച്ച് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി വി കെ എ കബീർ രംഗത്തെത്തി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന റഫീഖ് തച്ചംപൊയിൽ താമരശ്ശേരി പഞ്ചായത്തിലെ 20ാം വാർഡായ തച്ചംപൊയിലിൽ നിന്ന് എൽ ഡി എഫ് സ്വതന്ത്രനായി മത്സര രംഗത്തുണ്ട്.
പുതുപ്പാടിയിൽ യു ഡി എഫും കട്ടിപ്പാറയിൽ എൽ ഡി എഫും സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രഖ്യാപനം നടത്തി. കട്ടിപ്പാറയിൽ ആകെയുള്ള 17 ൽ 13 വാർഡുകളിൽ സി പി എമ്മും രണ്ട് വാർഡുകളിൽ സി പി ഐ യും ഓരോ വാർഡുകളിൽ ഐ എൻ എൽ, നാഷനൽ ലീഗ് എന്നീ കക്ഷികളുമാണ് മത്സരിക്കുന്നത്. മൂന്ന്, അഞ്ച് വാർഡുകൾ സി പി ഐക്കും 12ാം വാർഡ് നാഷനൽ ലീഗിനും ഒന്നാം വാർഡ് ഐ എൻ എല്ലിനും നൽകാനാണ് ധാരണയായത്.
കട്ടിപ്പാറയിലെ എൽ ഡി എഫ് സ്ഥാനാർഥികൾ: ഒന്ന്- നിധീഷ് കല്ലുള്ളതോട്, രണ്ട്- പ്രഭിത, മൂന്ന്- കായൽ സുബൈർ, നാല്- സൗമ്യ പ്രജീഷ്, അഞ്ച്- പി സി തോമസ്, ആറ്- ബേബി ബാബു, ഏഴ്- കെ സി ലെനിൻ, എട്ട്- ശ്രീജില ശ്രീജിത്ത്, ഒന്പത്- നജ്മ മുജീബ്, പത്ത്- എൻ അഖിൽ, 11- അയ്യൂബ് കാറ്റാടി, 12- ശമീന അനസ്, 13- ആശിറ, 14- സ്മിത, 15- കെ ടി മുഹമ്മദ്, 16- ലത്വീഫ് ക്വാറി, 17- റസിയ സുബൈർ.
പുതുപ്പാടിയിലെ 24 ൽ 13 വാർഡുകളിൽ കോൺഗ്രസ്സും 11 വാർഡുകളിൽ മുസ്്ലിം ലീഗും മത്സരിക്കാനാണ് യു ഡി എഫിൽധാരണ. മൂന്ന്, നാല്, ഏഴ്, എട്ട്, ഒന്പത്, 11, 12, 15, 16, 18, 19 വാർഡുകളിൽ മുസ്്ലിം ലീഗും മറ്റുവാർഡുകളിൽ കോൺഗ്രസ്സും മത്സരിക്കും.
പുതുപ്പാടിയിലെ യു ഡി എഫ് സ്ഥാനാർഥികൾ: ഒന്ന്- ഷൈനി പൊയ്കയിൽ, രണ്ട്- ഷിജു ഐസക്ക്, മൂന്ന്- ജംശീറ മൂടോത്തിങ്കൽ, നാല്- നജ്മുന്നിസ ശരീഫ്, അഞ്ച്- ജാഫർ ആലുങ്കൽ, ആറ്- മൃദുല കെ മാധവൻ, ഏഴ്- ശമീർ പുളിക്കത്തൊടി, എട്ട്- ടി ടി അശ്റഫ്, ഒന്പത്- നാജിയ വി കെ, പത്ത്- ശറഫുദ്ദീൻ കല്ലടിക്കുന്ന്, 11- സി പി കുട്ടൻ, 12- ഫൈസൽ എൻ കെ, 13- ബിജു താന്നിക്കക്കുഴി, 14- നിമ്മി ഡേവിഡ്, 15- നീതു കെ ശ്രീധരൻ, 16- ശാഫി വളഞ്ഞപാറ, 17- ബ്രജില സുനീഷ്, 18- പി എം എ റശീദ്, 19- സുനീർ കെ പി, 20- മോളി ആന്റോ, 21- സലോമി സലീം, 22- മീര ശ്രീജിത്ത്, 23- ജംശീന കമറുദ്ദീൻ, 24- അനഖ മനു.
മലയോര മേഖല തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയിട്ടുണ്ട്. സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലെത്തിയതോടെ ഗ്രാമ പ്രദേശങ്ങളിൽ പ്രചാരണം സജീവമായി.



