Kerala
കൊല്ലത്ത് ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലി തർക്കം: 27 ആർ എസ് എസുകാർക്കെതിരെ കേസ്
കലാപം ലക്ഷ്യമിട്ട് ഓപറേഷൻ സിന്ദൂർ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യിച്ച് പോലീസും ക്ഷേത്ര ഭരണസമിതിയും

കൊല്ലം | കൊല്ലം മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. ഓപറേഷൻ സിന്ദൂർ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന് ഭരണ സമിതിയും പോലീസും ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് സ്ഥാപിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. ക്ഷേത്രഭാരവാഹികളുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തത്. ഓപറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിർത്തതെന്നും ഭരണ സമിതി വ്യക്തമാക്കി.