Connect with us

attack against actress case

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണമെന്നാണ് ദിലീപ് പ്രധാനമായും വാദിക്കുന്നത്.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ബെഞ്ചിനെ തന്നെയാണ് ദിലീപ് സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണമെന്നാണ് ദിലീപ് പ്രധാനമായും വാദിക്കുന്നത്.

ഡിസംബര്‍ 28ന് രാത്രി വൈകിയാണ് അന്വേഷണോദ്യോഗസ്ഥന്‍ ബൈജു പൗലോസിന് പരാതി ലഭിച്ചതെന്നും 29ന് തന്നെ അന്വേഷണം ആരംഭിച്ചെന്നും ഹരജിയില്‍ പറയുന്നു. വിചാരണാ കോടതിയുടെ അനുമതി തേടാതെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് അനുമതി തേടുന്നത്. ഇത് സുപ്രീം കോടതി വിധിക്ക് എതിരാണ്.

തുടരന്വേഷണത്തിന് ആറ് മാസം ആവശ്യപ്പെട്ടത് വിചാരണ നീട്ടാനാണ്. വിചാരണാ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. വ്യക്തിവൈരാഗ്യം കാരണമാണ് ഈ കേസെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ഹരജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലാണ് പുതിയ കേസിന് ആധാരം. ക്രൈം ബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ദിലീപിൻ്റെയും സഹോദരൻ്റെയും സഹോദരീ ഭർത്താവിൻ്റെയും ഫോണുകൾ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആലുവ വിചാരണാ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.