Connect with us

Uae

ഡിജിറ്റൽ ദിർഹം ഇനി സാധുതയുള്ള കറൻസി

ശമ്പളവും ചില്ലറ വിൽപ്പനയും ഡിജിറ്റൽ ദിർഹം വഴി ആവാം

Published

|

Last Updated

ദുബൈ| യു എ ഇയിൽ ഡിജിറ്റൽ ദിർഹമിന് ഭൗതിക കറൻസിക്ക് തുല്യമായ നിയമപര സാധുത നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഫെഡറൽ ഡിക്രി നിയമം നമ്പർ (6) ഓഫ് 2025 അനുസരിച്ച്, ദിർഹം ഇനി മുതൽ നോട്ടുകൾ, നാണയങ്ങൾ, ഡിജിറ്റൽ രൂപങ്ങൾ എന്നിവ പരിഗണിക്കപ്പെടും. ഡിജിറ്റൽ ദിർഹം അംഗീകൃത കറൻസിയായി അംഗീകരിക്കപ്പെട്ടതോടെ, ഭാവിയിൽ ശമ്പളം, ചില്ലറ വിൽപ്പന, പണം കൈമാറ്റം എന്നിവയെല്ലാം നടത്താൻ തടസ്സമില്ലെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.
ഒരു വ്യാപാരിക്കോ ധനകാര്യ സ്ഥാപനത്തിനോ പൊതു സ്ഥാപനത്തിനോ ഡിജിറ്റൽ ദിർഹം സ്വീകരിക്കാൻ വിസമ്മതിക്കാൻ കഴിയില്ല.
ധനകാര്യ മന്ത്രാലയവും ദുബൈ ധനകാര്യ വകുപ്പും ചേർന്ന് സെൻട്രൽ ബേങ്കിന്റെ ഏകോപനത്തിൽ ഡിജിറ്റൽ ദിർഹം ഉപയോഗിച്ച് ആദ്യ സർക്കാർ സാമ്പത്തിക ഇടപാട് ചൊവ്വാഴ്ച പൂർത്തിയാക്കിയിരുന്നു.
ഡിജിറ്റൽ ദിർഹം യു എ ഇയുടെ ദേശീയ കറൻസിയുടെ ഡിജിറ്റൽ പതിപ്പാണ്. ഡിജിറ്റൽ ദിർഹം ഇടപാട് ചെലവുകൾ കുറക്കുകയും ചില്ലറ, മൊത്ത, അതിർത്തി കടന്നുള്ള പേയ്മെന്റുകൾക്ക് ഉടൻ തീർപ്പാക്കൽ സാധ്യമാക്കുകയും ചെയ്യും. ബേങ്ക് അക്കൗണ്ടില്ലാത്തവർക്ക് ഔപചാരിക സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കാനും ഇതിലൂടെ കഴിയും.

Latest